തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ വാർത്താക്കുറിപ്പ്. പൊലീസ് അന്വേഷണത്തില്‍ പരിഗണിക്കുന്നത് വസ്തുതകളും തെളിവുകളും മാത്രമാണ്.
നിരപരാധികളായ ഒരാളെയും പൊലീസ് കേസില്‍ പ്രതിയാക്കില്ലെന്നും പൊലീസുദ്യോസ്ഥരുടെ മനോവീര്യം കെടുത്തുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഡിജിപിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു.
