അക്രമികൾക്കെതിരെ കർശനനടപടിയെടുക്കും. സംസ്ഥാനത്തെവിടെയും, തീർഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്കതമാക്കി. 

തിരുവനന്തപുരം: സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. ഇന്നലെ ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണ്. അക്രമികൾക്കെതിരെ കർശനനടപടിയെടുക്കും. സംസ്ഥാനത്തെവിടെയും, തീർഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്കതമാക്കി.

ഇന്നലെ നിലയ്ക്കലിൽ പൊലീസ് കുറവായിരുന്നു. കൂടുതൽ പൊലീസിനെ നിയോഗിക്കും. കേരളത്തിലെവിടെയും അയ്യപ്പ ഭക്തരായ സ്ത്രീകളെ തടയുന്നത് ചെറുക്കാൻ പൊലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യം പരിഗണിച്ച് തീരുമാനിക്കും.

അനിഷ്ട സംഭവങ്ങൾ 100% ശതമാനവും ഒഴിവാക്കാമെന്ന് ഉറപ്പ് പറയാനാകില്ല. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവാം. ഇന്നത്തെ സംരക്ഷ ക്രമീകരണങ്ങൾക്ക് ഐജി മനോജ് എബ്രഹാം നേരിട്ട് നേതൃത്വം നൽകുമെന്നും ഡിജിപി അറിയിച്ചു. അൽപ്പ സമയത്തിനുള്ളിൽ ഐജി നിലയ്ക്കൽ എത്തും.