പൊലീസുകാർ പരാതിക്കാരോടും പൊതുജനങ്ങളോടും മാന്യമായി പെരുമാറണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാഫിന്റെ സർക്കുലർ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇത് ഉദ്യോഗസ്ഥർ കർശനമായി പാലിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസുകാർക്കെതിരായ പരാതി കൂടുന്നത് ജില്ലാ പൊലീസ് മേധാവിയുടെ ജാഗ്രതക്കുറവായി കണക്കാക്കുമെന്നും ഡി.ജി.പിയുടെ സർക്കുലര്‍ വ്യക്തമാക്കുന്നു.