ശനിയാഴ്ച രാവിലെ പത്തുണിയോടെ  കണ്ണന്‍ ദേവന്‍ കമ്പനിയുടെ ടാറ്റാ മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ കമ്പനിയുടെ എം.ഡിയും മാനേജറടക്കമുള്ളവര്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ വാഹനത്തില്‍ രാജമലയിലെത്തി നീലവസന്തം നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ രാജമലയക്ക് സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല

ഇടുക്കി: ശബരിമല പ്രശ്‌നത്തിനിടെ മൂന്നാറില്‍ യാത്ര നടത്തി ഡി ജി പി ലോക്നാഥ് ബെഹ്റ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഡി.ജി.പി കുടുംമ്പസമ്മേതം മൂന്നാറിലെത്തിയത്. പൊലീസ് ഐ.ബിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയെങ്കിലും വൈദ്യുതി നിലച്ചതോടെ സ്വകാര്യ ഹോട്ടലിലേക്ക് മാറുകയായിരുന്നു.

ശനിയാഴ്ച രാവിലെ പത്തുണിയോടെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ടാറ്റാ മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ കമ്പനിയുടെ എം.ഡിയും മാനേജറടക്കമുള്ളവര്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ വാഹനത്തില്‍ രാജമലയിലെത്തി നീലവസന്തം നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ രാജമലയക്ക് സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

ഉച്ചയോടെ മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം കേസ് വിവരങ്ങള്‍ തിരക്കുകയും മൂന്നാറിലെ നിലവിലെ സാഹചര്യം ഉദ്യോഗസ്ഥരില്‍ നിന്നും മനസ്സിലാക്കുകയും ചെയ്തു. ഡി.ജി.പിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജമലയില്‍ പ‍ൊലീസിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കാന്‍ പത്തിലധികം പൊലീസുകാര്‍ രാജമലയില്‍ നിലയുറപ്പിച്ചിരുന്നു. മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബു, സി.ഐ സാംജോസ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.