ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന് നേരേ പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവം വളരെ ദൗര്‍ഭാഗ്യകരമാണന്നും ഇത് ചെയ്ത വ്യക്തികളെ തങ്ങള്‍ കണ്ടെത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കാന്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോയ്ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. ആക്രമണം നടക്കുന്ന സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു.