തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം തന്നെ ചൂഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഉമ്മന്‍ചാണ്ടിയടക്കം തന്നെ ചൂഷണം ചെയ്തകാര്യം സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചില്ലെന്നും നടപടിയെടുക്കണമെന്നുമാണ് സരിത കത്തില്‍ ആവശ്യപ്പെട്ടത്.

സരിതയുടെ കത്ത് പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഡിജിപി വ്യക്തമാക്കി. അതേസമയം കേസ് ശരിയായ രീതിയിലാണ് അന്വേഷിച്ചതെന്ന് എഡിജിപി കെ. പത്മകുമാര്‍ വിശദീകരിച്ചു. ആരോപണവിധേയര്‍ ആക്ഷേപം ഉന്നയിക്കുക സ്വാഭാവികം. കാര്യങ്ങള്‍ വിശദീകരിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പത്മകുമാര്‍ പ്രതികരിച്ചു.