കോഴിക്കോട്: കോഴിക്കോട് ട്രാൻസ് ജെന്‍ഡേഴ്സിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതിക്കാർ ആ‍ക്കെതിരെയാണോ മൊഴി നൽകിയത് അവർക്കെതിരെ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. കലോത്സവത്തിനെത്തിയ ട്രാൻസ് ജെന്‍ഡേഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കസബ എസ്ഐക്കും പൊലീസുകാര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം വിവാദമായതോടെ കസബ എസ്ഐക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എസ്ഐയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെയാണ് പോലീസ് അതിക്രമം കാട്ടിയ്ത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫ് ആണ് കേസ് അന്വേഷിക്കുന്നത്.