തിരുവനന്തപുരം: എടിഎം വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ചോര്‍ത്തി തട്ടിപ്പു നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിജിപി. ഫോണ്‍ വഴി അക്കൗണ്ടിലെ വിവങ്ങള്‍ ചോദിച്ചാല്‍ നല്‍കരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ഓണ്‍ ലൈന്‍ തട്ടിപ്പു തടയാനായി ഡിജിപി മുമ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
ആധാരുമായി ബാങ്ക് അക്കൗണ്ടു ബന്ധിപ്പിക്കാനെന്ന വ്യാജേനയും മറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ക്കുമായി ഫോണില്‍ വിളിച്ചാണ് എടിഎമ്മിന്റെയും അക്കൗണ്ട് നമ്പറുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പു നല്‍കിയ ശേഷവും പല സ്ഥലങ്ങളും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങളുടെ അറിവിലേക്കായി പുതിയ സര്‍ക്കുലര്‍ ഡിജിപി ഇറക്കിയത്.
ബാങ്കിംഗില്‍ നിന്നായാല്‍ പോലും ഫോണില്‍ വിളിച്ചാല്‍ അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. ഔറ്റത്തവണ രഹസ്യ മ്പറുകള്‍ ഉപഭോക്താക്കളില്‍ നിന്നും ചോദിച്ചും ഓണ്‍ ലൈന്‍ തട്ടിപ്പു നടത്തുന്നുണ്ട്. അതിനാല്‍ ഫോണില്‍ വിളിച്ചാല്‍ ഒരു ബാങ്കുമായി ബന്ധപ്പെട്ട ഒരു വിവരവും നല്‍കരുത്. പണം നഷ്ടപ്പെട്ടുവെന്ന മനസിലായാല്‍ ഉടന്‍ സൈബര്‍ സെല്ലുമായോ സൈര്‍ ഡോമുമായി ബന്ധപ്പെട്ടമെന്ന് പൊലീസ് പറയുന്നു.
