തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കണ്ടെത്താന്‍  പൊലീസ് കഠിനാധ്വാനം ചെയ്തിട്ടും നിർഭാഗ്യം കാരണമാണ് തുമ്പ് ഒന്നും കിട്ടാത്തതെന്ന് ഡി.ജി.പി. ജസ്നയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഡിജിപി പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്നയെ മാർച്ച് 22 നാണ് കാണാതാകുന്നത്. അയൽ വാസിയായ ലൗലിയോട് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് ജസ്ന പോയത്.