എടപ്പാളിലെ തിയേറ്റർ പീഡനക്കേസിൽ പൊലീസ് വീഴ്ച പരിശോധിക്കുമെന്ന് ഡിജിപി ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ ചുമത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും

മലപ്പുറം: എടപ്പാളിലെ തിയേറ്റർ പീഡനക്കേസിൽ പൊലീസ് വീഴ്ച പരിശോധിക്കുമെന്ന് ഡിജിപി. കൂടുതൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കും. ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ ചുമത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. കേസിന്റെ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുമെന്നും ലോക്നാഥ് ബഹ്റ വ്യക്തമാക്കി. വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാല്‍ കൂടുതല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഡി.ജി.പി പറഞ്ഞു. 

ഇതിനിടെ മുഖ്യപ്രതി മൊയ്തീൻ കുട്ടി നേരെത്തേയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു.നേരത്തെ രണ്ട് തവണ മൊയ്തീൻകുട്ടി പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് പൊലീസ് റിമാന്‍റ് റിപ്പോര്ട്ടില്‍ പറഞ്ഞത്. ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് തിയ്യറ്ററിൽ വച്ചാണ്.മൊയ്തീൻകുട്ടിയുടെ സാമ്പത്തിക സ്വാധീനത്തിലാണ് അമ്മ മൊയ്തീൻ കുട്ടിയെ തടയാതിരുന്നത്. 

ദൃശ്യങ്ങൾ പുറത്തായതോടെ പ്രതി മൊയ്തീൻ കുട്ടി വിദേശത്തേക്ക് അടക്കാൻ ആലോചിച്ചെന്നും നാട്ടിലെ കോടിക്കണക്കിത് സ്വത്തുക്കളെ ബാധിക്കുമെന്ന് അഭിഭാഷകന്റെ ഉപദേശത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്നും റിമാന്‍റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീൻ കുട്ടി കുറ്റം സമ്മതിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.