കോഴിക്കോട് പതിനാറ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിലെ വനിതാ ഹോസ്റ്റലില്‍ രാത്രി അസമയത്ത് എത്തിയ മെഡിക്കല്‍ കോളേജ് എസ് ഐയെ ആളറിയാതെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കുകളോടെ രണ്ട് ദിവസമായി കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് പ്ലസ് ടു വിദ്യാര്‍ഥിയായ പതിനാറുകാരന്‍. മകനെ മര്‍ദ്ദിച്ച എസ് ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിശ്രുത വധുവിനെ കാണാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞ് വച്ചുവെന്നാണ് എസ് ഐയുടെ വാദം.