അസോസിയേഷൻ യോഗങ്ങളിൽ ചട്ടലംഘനം നടന്നുവെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്

തിരുവനന്തപുരം: പൊലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ്. അസോസിയേഷൻ യോഗങ്ങളിൽ ചട്ടലംഘനം നടന്നുവെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിയിൽ റേഞ്ച് ഐജിമാരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഡിജിപി നോട്ടീസ് നൽകിയത്. ഐജിമാരുടെ അന്വേഷണ റിപ്പോർട്ടുകൾക്ക് മുമ്പാണ് ഡിജിപിയുടെ നടപടി. 

പല സ്ഥലങ്ങളിലും അസോസിയേഷൻ യോഗങ്ങളിൽ ചട്ടലംഘനം നടന്നുവെന്ന് എസ്പിമാരുടെ റിപ്പോർട്ട്. റേഞ്ച് ഐജിമാർ റിപ്പോർട്ട് ഉടൻ കൈമാറുമെന്നാണ് സൂചന . നിലവിലുള്ള ഉത്തരവുകളും സർക്കുലറും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് .എന്നാൽ അച്ചടക്ക നടപടിയുള്ളതായി അറിയില്ലെന്നും പോലീസ് അസോസിയേഷൻ സമ്മേളനത്തിലായതിനാൽ നോട്ടീസിനെ കുറിച്ചറിയില്ലെന്നും ജനറൽ സെക്രട്ടറി അനിൽകുമാർ പ്രതികരിച്ചു.