ജിഷവധക്കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് തുടരുന്ന സാഹചര്യത്തിൽ അമാറുല്‍ ഇസ്ലാമിന്റെ ഫോട്ടോയോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ കാണിക്കരുതെന്നാവശ്യപ്പെട്ടാണ് പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യക്ക് ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്. അതിനാൽ സാക്ഷികളുടെ മൊഴികള്‍ വളച്ചൊടിക്കുന്നത് കേസന്വേഷണത്തെയും പ്രോസിക്യൂഷനെയും ബാധിക്കും. അതുകൊണ്ട് ജിഷ വധക്കേസ് റിപ്പോ‍ർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഡിജിപി അയച്ച കത്തിൽ പറയുന്നു. 

പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ ചോർന്നുവെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് മാധ്യമങ്ങള്‍ക്ക് കത്തു നൽകിയിരുന്നു. ചിത്രം പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജിയും നൽകിയിട്ടുണ്ട്. കസ്റ്റഡയിലുള്ള പ്രതിയെ നാളെ ഡിജിപി ലോക്നാഥ് ബെഹ്റ ചോദ്യം ചെയ്യും.