Asianet News MalayalamAsianet News Malayalam

ശ്രദ്ധ കപൂറും ബംഗ്ലാദേശില്‍ ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദിയും തമ്മില്‍..!

Dhaka attack: One of the terrorists was educated boy from rich family, who once met Shraddha Kapoor
Author
Dhaka, First Published Jul 4, 2016, 10:24 AM IST

ശ്രദ്ധ കപൂര്‍ സുന്ദരി, നീ എന്‍റെ കയ്യില്‍ തൊട്ട നിമിഷം... നിബ്രാസ് ഇസ്ലാം എന്ന യുവാവ് ചില മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇത്. ബോളിവുഡിലെ ബ്യൂട്ടി സെന്‍സേഷന്‍ ശ്രദ്ധ കപൂറിന് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് നിബ്രാസ് അന്ന് പോസ്റ്റ് ചെയ്തത്.

ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസം നേടിയ യുവാവാണ് 25 വയസുള്ള യുവാവ്. ധാക്ക നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റി, മൊനാഷ് യൂണിവേഴ്സിറ്റി മലേഷ്യ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. ഏതോരു ബംഗ്ലാ യുവാവിനെപ്പോലെ ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്ന, ബോളിവുഡ് താരങ്ങളെ കാണുവാന്‍ ഇഷ്ടപ്പെടുന്ന യുവാവ് ആയിരുന്നു നിബ്രാസ്.

Dhaka attack: One of the terrorists was educated boy from rich family, who once met Shraddha Kapoor

എന്നാല്‍ നിബ്രാസ് ഇന്ന് ഇല്ല,  ധാക്കയിലെ നയതന്ത്ര മേഖലയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്ന നിബ്രാസ്. നിബ്രാസ് സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ചു. ഷാമി വിറ്റ്നസ് എന്ന തീവ്രവാദ ഗ്രൂപ്പാണ് നിബ്രാസിനെ ബ്രെയിന്‍ വാഷ് ചെയ്ത് തീവ്രവാദ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കൊല്ലപ്പെടും മുന്‍പ് പോലും ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ നിബ്രാസ് അത്ര മതമൗലികവാദിയല്ലെന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇയാളെ കാണുവാന്‍ ഇല്ലെന്ന് പരാതി ഇയാളുടെ ബന്ധുക്കള്‍ നല്‍കി. ഇയാള്‍ അടക്കം ആറ് തീവ്രവാദികളെയാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സുരക്ഷ സേന കൊലപ്പെടുത്തിയത്. ധാക്കയിലെ നയതന്ത്ര മേഖലയിലെ ഒരു കഫേയില്‍ വിദേശികള്‍ അടക്കം 60 പേരെയാണ് ഇവര്‍ ബന്ദികളാക്കിയത്.  തീവ്രവാദികളുടെ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios