നാല് മണിക്കൂര്‍ വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു

ധാന്‍പൂര്‍: മണിക് സര്‍ക്കാരിന്‍റെ മണ്ഡലത്തിലമായ ധന്‍പൂരില്‍ റീ കൗണ്ടിംഗ് ആരംഭിച്ചു. ധന്‍പൂര്‍ കൂടാതെ മറ്റ് മൂന്ന് മണ്ഡലങ്ങളില്‍ കൂടി റീ കൗണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. 

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപി എമ്മിന്‍റെ ഭരണം പിടിച്ചെടുത്താണ് ബിജെപി 42 സീറ്റില്‍ മുന്നിട്ട് നിന്നത്. ഇതോടെ സിപി എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 17 സീറ്റുകളില്‍ സിപിഎം ഒതുങ്ങി പോവുകയായിരുന്നു. 

ത്രിപുരയില്‍ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിക്കാത്ത ബിജെപി ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് പ്രചാരണ ഫലം കണ്ടുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മാറ്റത്തിന് തയാറാവൂ എന്ന ബിജെപിയും തിരഞ്ഞെടുപ്പ് മുദ്രാവാക്യം ത്രിപുരയിലുടെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നുംല ബിജപി വൃത്തങ്ങള്‍ പറയുന്നു. 


വോട്ടിങ് ശതമാനത്തില്‍ 50 ശതമാനത്തിലധികം ആളുകളുടെ പിന്തുണ ബിജെപി സഖ്യത്തിനുണ്ടെന്നാണ് ഏകദേശ കണക്ക്. വിജയത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് അമിത് ഷായടക്കമുള്ള നേതാക്കള്‍ കടന്നുകഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലാബ്കുമാര്‍ ദേബ് മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന.