ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് വിളിച്ചുവരുത്തി. മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിച്ചുവരുത്തിയത് എന്നാണ് സൂചന. അതേ സമയം ദിലീപിന്‍റെ സഹോദരന്‍ അനൂപിനെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സിനിമ രംഗത്തുള്ള കൂടുതല്‍പ്പേരെ ചോദ്യം ചെയ്യേണ്ടിവരും എന്നാണ് നേരത്തെ ആലുവ റൂറല്‍ എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. സിഐ ബൈജു പൗലോസാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബിലേക്കാണ് പോലീസ് ധര്‍മ്മജനെ വിളിപ്പിച്ചത്. ഡിവൈഎസ്പിയാണ് വിളിപ്പിച്ചതെന്ന് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.