കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നടിയെ ആക്രമിച്ച സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് മൊഴിനല്‍കിയ ശേഷം ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്‍റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിച്ചുവരുത്തിയത്. ഡി.വൈ.എസ്.പി വിളിപ്പിച്ചിട്ടാണ് വന്നതെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സുനിലുമായി ഒരു സിനിമാ സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമാണുള്ളത്. ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ വെച്ച് സുനില്‍ കുമാറിനെ കണ്ടിട്ടുണ്ടോ സുനില്‍കുമാറിനെ മുന്‍പരിചയമുണ്ടോ എന്നൊക്കെയുള്ള വിവരങ്ങളാണ് പൊലീസ് ചോദിച്ചത്. സെറ്റില്‍വെച്ച് ഫോട്ടോ എടുത്തത് മാത്രമാണെന്നും അല്ലാതെ സുനിലിനെ തനിക്ക് പരിചയമില്ലെന്നും ധര്‍മ്മജന്‍ അറിയിച്ചു.
