അയര്‍ലന്‍ഡ് താരം ആന്‍ഡി ബാല്‍ബിറീനെയാണ് എം എസ് കെ യുടെ സ്ലോ മോഷന്‍ സ്റ്റംപിംഗിലൂടെ പറഞ്ഞയച്ചത്
ഡബ്ലിന്: കായിക പ്രേമികള് ഫുട്ബോള് ലോകകപ്പിന്റെ ആവേശത്തിലാണ്. അതിനിടയിലാണ് ഇന്ത്യന് ടീം അയര്ലന്ഡിലും ഇംഗ്ലണ്ടിലും ചരിത്രം കുറിക്കാനായി ഇറങ്ങിയത്. അയര്ലന്ഡിനെതിരെ ആദ്യ ടി ട്വന്റിയില് തകര്പ്പന് ജയം സ്വന്തമാക്കാന് വിരാടിനും സംഘത്തിനുമായി. എന്നാല് ഫുട്ബോള് മാമാങ്കത്തിന്റെ ആരവങ്ങള്ക്കിടെ ക്രിക്കറ്റ് വിജയം പലരും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.
എന്നാല് മത്സരത്തിനിടെയുള്ള ധോണിയുടെ സ്റ്റംപിംഗിന്റെ വീഡിയോ ഫുട്ബോള് ആരവങ്ങള്ക്കിടയിലും വൈറലാകുകയാണ്. മറ്റൊന്നുമല്ല ധോണിയുടെ സ്റ്റംപിംഗ് സ്റ്റൈലാണ് വീഡിയോയുടെ ഹൈലൈറ്റ്. മിന്നല് സ്റ്റംപിംഗിന്റെ ആശാനായ ധോണി ഇക്കുറി സ്ലോ മോഷനിലൂടെയാണ് ഹിറ്റായിരിക്കുന്നത്.
അയര്ലന്ഡ് താരം ആന്ഡി ബാല്ബിറീനെയാണ് എം എസ് കെ യുടെ സ്ലോ മോഷന് സ്റ്റംപിംഗിലൂടെ പറഞ്ഞയച്ചത്. സെക്കന്ഡ് ബാറ്റിംഗിനിടെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. വട്ടം കറങ്ങുന്ന പന്തുകളെറിഞ്ഞ ചാഹലിനെ കയറി അടിക്കാനായി ക്രീസ് വിട്ടതാണ് ആന്ഡി. പന്ത് മനോഹരമായി തിരിഞ്ഞ് ധോണിയുടെ കൈയ്യിലെത്തി. പിന്നെ സ്റ്റൈലായി സ്ലോമോഷനിലൂടെ ധോണി ബെയില്സ് തള്ളിയിട്ടു. മത്സരത്തില് ഇന്ത്യ 76 റണ്സിനാണ് ജയിച്ചത്.
വീഡിയോ കാണാം
