കമോൺ ഹർദിക് കമോൺ താരമായി കു‍ഞ്ഞുസിവ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിം​ഗ് ധോനിയുടെ മകൾ‌ സിവ അച്ഛനെപ്പോലെ തന്നെ സെലബ്രിറ്റിയാണ്. മലയാളമറിയാത്ത സിവ നല്ല അസ്സലായി അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് പാടി വൈറൽ താരമായിരുന്നു. ഇപ്പോഴിതാ ഇന്ത്യ-അയർലന്റ് ക്രിക്കറ്റ് മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിച്ചാണ് കുഞ്ഞുസിവ വീണ്ടും താരമായിരിക്കുന്നത്. അമ്മ സാക്ഷിയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പങ്ക് വച്ചിരിക്കുന്നത്. കമോൺ ഹാർദിക് കമോൺ എന്നാണ് സിവയുടെ ക്യൂട്ട് ആഹ്വാനം. ഈ വീഡിയോ ''എന്റെ ചിയർ ​ഗേളിനെ ഞാൻ തന്നെ കണ്ടെത്തി'' എന്ന തലക്കെട്ടോടെയാണ് ഹർദിക് ഷെയർ ചെയ്തിരിക്കുന്നത്. പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു

വീഡിയോ കാണാം

View post on Instagram