Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്‍റ്

Did Chinese President Xi Jinping just call India an invading enemy
Author
First Published Jul 30, 2017, 4:25 PM IST

ബീജിംഗ്: രാജ്യത്തെ ആക്രമിക്കാനെത്തുന്ന ഏത് ശത്രുക്കളെയും ഇല്ലാതാക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ടെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ സൈനീകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയ്‌ക്കെതിരെ വരുന്ന എല്ലാ രാജ്യങ്ങളെയും പ്രതിരോധിക്കാനും നശിപ്പിക്കാനുമുള്ള കഴിവും കരുത്തും നമ്മുടെ സൈന്യത്തിനുണ്ടെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായും കരുതപ്പെടുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ സംഘര്‍ഷ സാധ്യതയുള്ള മേഖലയില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. സൈന്യത്തെ പിന്‍വലിക്കാതെ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ചൈനയുടെ നിലപാട്. 

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന്‍ പോയിന്റില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം തടഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ചാണ് തടഞ്ഞതെന്നാണ് ഇന്ത്യയുടെ വാദം. 

ഒരു മാസത്തിലധികമായി ദോക് ലാമില്‍ ഇന്ത്യ-ചൈന പട്ടാളം മുഖാമുഖം നില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. 23 ലക്ഷം സൈനീകരാണ് ആര്‍മിയില്‍ അണി നിരന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios