പ്രിയപ്പെട്ട അമ്മേ, താങ്കള്‍ ചുവപ്പു റിബ്ബണില്‍ കെട്ടി മെസിക്ക് തന്നയച്ച സമ്മാനം, അതിപ്പോഴും ഇതിഹാസത്തിന്റെ ഇടതുകാലിലുണ്ട്. സന്തോഷം കൊണ്ട് ഞാന്‍ കരയുകയാണ്....

മോസ്കോ: നൈജീരിയക്കെതിരായ നിര്‍ണായക പോരാട്ടത്തിനുശേഷം തന്നോട് ചോദ്യങ്ങള്‍ ചോദിച്ച അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനെ ഞെട്ടിച്ച് ലയണല്‍ മെസി. അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തനായ റാമാ പാന്‍ടൊറോറ്റോ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മെസി തന്റെ മറുപടികൊണ്ട് ഞെട്ടിച്ചത്. സ്പാനിഷ് ഭാഷയിലുള്ള ഇരുവരുടെയും സംസാരം ഇങ്ങനെയായിരുന്നു.

Scroll to load tweet…

പാന്‍ടൊറൊറ്റോ: ആദ്യ കളിക്ക് മുമ്പ് എന്റെ അമ്മ നല്‍കിയൊരു സമ്മാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരുന്നു. അത് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടോ. അതോ എവിടെയെങ്കിലും വലിച്ചെറിഞ്ഞോ ?

മെസി: തീര്‍ച്ചയായും അത് എന്റെയടുത്തുതന്നെയുണ്ട്. (പിന്നീട് തന്റെ ഇടുകാലിലെ സോക്സ് താഴ്ത്തിയ മെസി ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടിയ ലോക്കറ്റ് മാധ്യമപ്രവര്‍ത്തക് കാണിച്ചുകൊടുക്കുന്നു).

പാന്‍ടറോറ്റൊ: താങ്കള്‍ അത് കാലിലാണോ ധരിച്ചിരിക്കുന്നത് ?

മെസി: അമ്മയോട് നന്ദി പറയൂ. ആ സമ്മാനത്തിന്.

പാന്‍ടൊറോറ്റോ: താങ്കള്‍ എന്നെ കളിയാക്കിയതാണോ. എനിക്കിത് കണ്ട് ഹൃദയാഘാതം വരുമെന്നാണ് തോന്നുന്നുന്നത്. താങ്കള്‍ ഈ കാലുകൊണ്ടാണോ ഗോളടിച്ചത്.

മെസി: അല്ല, വലതുകാലുകൊണ്ട്, അതെന്തായാലും...എനിക്ക് ഭാഗ്യം കൊണ്ടുവന്നു.

പാന്‍ടൊറോറ്റോ: താങ്കള്‍ വലതുകാലുകൊണ്ട് ഗോള്‍ അടിച്ചാലും കുഴപ്പമില്ല.

പിന്നീട് പാന്‍ടൊറോറ്റോ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.

പ്രിയപ്പെട്ട അമ്മേ, താങ്കള്‍ ചുവപ്പു റിബ്ബണില്‍ കെട്ടി മെസിക്ക് തന്നയച്ച സമ്മാനം, അതിപ്പോഴും ഇതിഹാസത്തിന്റെ ഇടതുകാലിലുണ്ട്. സന്തോഷം കൊണ്ട് ഞാന്‍ കരയുകയാണ്....

പിന്നീട് അദ്ദേഹം ഇത്രയും കൂടി കുറിച്ചു. നന്ദി ഇതിഹാസങ്ങളുടെ ഇതിഹാസമേ, സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍ക്കും ഞങ്ങളോട് കൃതജ്ഞത കാട്ടിയതിനും.

Scroll to load tweet…

ഐസ്‌ലന്‍ഡുമായുള്ള സമനിലക്കുശഷേഷമാണ് പാന്‍ടൊറോറ്റോയും മെസിയും ആദ്യമായി കാണുന്നത്. അന്നാണ് മെസിക്ക് ജന്‍മദിന സമ്മാനമായി അമ്മ തന്ന സമ്മാനം പാടൊറോറ്റോ കൈമാറിയത്.