കാസര്‍കോട്: തടവുകാരെ കണ്ടപ്പോള്‍ ജയില്‍ ഡി.ഐ.ജി മീശ പിരിച്ചില്ല. പകരം അവര്‍ക്ക് മുന്നില്‍ മുഖം മിനുക്കാന്‍ ഇരുന്നു. ഉത്തരമേഖല ഡി.ഐ.ജി സാം തങ്കയ്യന്‍ ആണ് തടവുകാര്‍ക്ക് മുന്നില്‍ മുഖം മിനുക്കാനിരുന്നത്. ചീമേനി തുറന്ന ജയിലില്‍ ആരംഭിച്ച ബ്യുട്ടി പാര്‍ലര്‍ ഉല്‍ഘടനത്തിന് എത്തിയതായിരുന്നു ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍.

തുറന്ന ജയിലിലെ തടവുകാര്‍ ബ്യുട്ടിഷന്‍ രംഗത്ത് മികവ് പുലര്‍ത്തുന്നവരാണ് എന്നറിഞ്ഞ ഡി.ഐ.ജി.പിന്നെ ഒട്ടും മടിച്ചില്ല. തടവുകാരോട് തന്റെ മുഖം മിനുക്കാന്‍ പറഞ്ഞു. മീശയും ഒന്ന് നന്നാക്കണം. കേട്ടപാടെ തങ്ങള്‍ക്ക് മുന്നില്‍ കസേരയില്‍ കിട്ടിയ ഡി.ഐ.ജിയുടെ കവിളില്‍ തലോടി. മുടിയും മീശയും മിനുക്കുമ്പോള്‍ തടവുകാര്‍ സൂഷ്മത പാലിച്ചു.

സാധാരണക്കാര്‍ക്കും തുറന്ന ജയിലിലെത്തി മുടിയും താടിയും വെട്ടാം. മുടിമുറിക്കുന്നതിന് 50 രൂപയും ഷേവിങ്ങിന് 30 രൂപയുമാണ് ചാര്‍ജ്. എന്നാല്‍ വിവിധ മോഡലുകളുള്ള ഫേഷ്യലും മറ്റുമായി 200 രൂപ മുതല്‍ 1500 രൂപ വരെ ചാര്‍ജുണ്ടാകും.