കൊച്ചി: കുറ്റപത്രം ചോര്‍ന്ന കേസില്‍ ദിലീപിന്‍റെ വാദം പൂര്‍ത്തിയായി. അതേസമയം നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ദൃശ്യങ്ങള്‍ കൈമാറണമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം, കുറ്റപത്രത്തോടൊപ്പമുള്ള രേഖകൾ പ്രോസിക്യൂഷൻ മറച്ചുവെക്കുന്നതെന്തിനെന്നും ദിലീപിന്‍റെ അഭിഭാഷകൻ ചോദിച്ചു. നിരവധിതവണ പരിശോധിച്ച് സമർപ്പിച്ച രേഖകൾ പ്രതിഭാഗത്തിന് കൈമാറില്ല എന്ന് പറയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ പറഞ്ഞു.
വിചാരണ സുതാര്യമാകാൻ സിഡി രേഖകളും ദൃശ്യങ്ങളും വേണം. അത് നൽകേണ്ടത് പ്രോസിക്യുഷന്‍റെ കടമയാണ്. ദൃശ്യത്തിന്‍റെ പകർപ്പ് നൽകാത്തത് പരിശോധനയിലൂടെ സത്യം പുറത്തു വരും എന്നതിനാലെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
