കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടൻ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകമാണു സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.
കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു ദിലീപിന്റെ അറസ്റ്റ്.
സംഘടനയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഇതിനുശേഷം സംഘടനാ പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
