കൊച്ചി: നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഡിജിപി ലോകനാഥ് ബെഹ്റയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി കപ്രശേരി സ്വദേശി നിഷാദിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ മാനസിക രോഗിയാണെന്നാണ് പൊലീസിന്റെ സംശയം.ഇ തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം മാത്രം അറസ്റ്റ് വേണോ എന്ന് തീരുമാനിച്ചാൽ മതിയെന്നാണ് ഡിജിപിയുടെ നിർദേശം.
