കൊച്ചി: യുവനടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം. ബന്ധുക്കള്‍ക്ക് മാത്രമേ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. രണ്ട് സുഹൃത്തുക്കള്‍ എത്തിയെങ്കിലും അനുവാദം ലഭിച്ചില്ല. ബന്ധുക്കളാരും ചൊവ്വാഴ്ച ദിലീപിനെ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.