കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കാണ് കോടതി മാറ്റിവച്ചത്.

ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയും ഹര്‍ജി കോടതി മാറ്റി വച്ചിരുന്നു. ജാമ്യം നിരസിക്കാൻ പോലീസ് മുമ്പ് പറഞ്ഞ ന്യായങ്ങളൊന്നും ഇനി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

കഴിഞ്ഞ മാസം പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ സൂപ്പർ താരത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.