കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടക്കം തനിക്കെതിരായ തെളിവുകളുടെ മുഴുവൻ പകർപ്പും ആവശ്യപെട്ട് ദിലീപ് നൽകിയ ഹർജി ഈമാസം 22ലേക്ക് മാറ്റി. നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനിൽ കുമാർ പകർത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകർപ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹ‍ർജിയിൽ പറയുന്നത്. നൂറിലേറെ രേഖകൾ ആവശ്യപ്പെട്ടാണ് ഹർജി. അതേസമയം ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്. നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു.