നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കി. നേരത്തെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. രാവിലെ 11 മണിക്ക് ആദ്യത്തെ കേസായി തന്നെ ഇത് പരിഗണിക്കുമെന്നാണ് സൂചന. 

ദിലീപിന് വേണ്ടി അഡ്വ കെ. രാം കുമാറും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സുരേശനും ഹാജരാകും. ഇരുവരും കോടതിയില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷനും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിക്കും. കോടതി പരിസരത്ത് ജനക്കൂട്ടം കൂക്കിവിളികളോടെയാണ് ദിലീപിനെ എതിരേറ്റത്.