നടിയെ ആക്രമിച്ച് ഏകദേശം അഞ്ച് മാസം കഴിഞ്ഞതിന് ശേഷം ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് പള്‍സര്‍ സുനി ജയിലില്‍നിന്നയച്ച കത്ത്. ഇതൊടൊപ്പം മൊബൈല്‍ രേഖകളും നിര്‍ണായക തെളിവായി. ഇതൊടൊപ്പം കേസ് വഴിത്തിരിച്ച് വിടാന്‍ വേണ്ടി ദിലീപ് നല്‍കിയ പരാതിയും തിരിച്ചടിയായി. ദീലിപിന്് അയച്ച കത്തും പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളിയും നടനെതിരായ കുരക്കിന് ആക്കം കൂട്ടുകയായിരുന്നു. ദിലീപിന്റെ കേസിലുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതായിരുന്നു കത്ത്.

