Asianet News MalayalamAsianet News Malayalam

ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍

Dileep to approach High Court again for bail
Author
First Published Sep 19, 2017, 9:48 AM IST

കൊച്ചി: അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നു. നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ചൊവ്വാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയത്. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ദിലീപിനുവേണ്ടി ഹാജരാകും. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.

കേസന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ താരത്തിനു ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണു കഴിഞ്ഞ ദിവസം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. രണ്ടാം തവണയ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തേ രണ്ടുതവണ ഹൈക്കോടതിയും അപേക്ഷ തള്ളിയിരുന്നു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ഇതിനകം ജയിലിൽ 70 ദിവസം പിന്നിട്ടു. 

Follow Us:
Download App:
  • android
  • ios