എന്നാല്‍ കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. 

തൃശൂർ: നടൻ ദിലീപിന്‍റെ ചാലക്കുടി ഡി സിനിമാസ് തിയറ്ററിൽ ഭൂമി കൈയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കൈയ്യേറ്റമുണ്ടെന്ന പരാതി പ്രത്യേക റവന്യൂ സംഘം അന്വേഷിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. 

കൈയ്യേറ്റമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പരാതിക്കാരന് സമർപ്പിക്കാനായില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നടിയെ ആക്രമിച്ച സംഭവം ഉണ്ടായ സമയത്തായിരുന്നു ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്ററിനെതിരെ ആരോപണം ഉയർന്നത്. സമീപത്തെ തോടും ദേവസ്വത്തിന്‍റെ ഭൂമിയും കൈയേറിയാണ് തിയറ്റർ സമുച്ചയം പണിതതെന്നായിരുന്നു പ്രധാന ആരോപണം.