മുംബൈ: ടാറ്റ ഫിനാന്‍സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് പെണ്‍ഡ്‌സെയെ ഓഫീസ് മുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മാട്ടുംഗയിലെ ഓഫീസില്‍ ഇന്നലെയാണ് കെട്ടിത്തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍കാരണം മനം മടുത്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന കുറിപ്പ് മുറിയില്‍നിന്നും കിട്ടിയതായി പൊലീസ് അറിയിച്ചു. 

നേരത്തെ ഏറെ വിവാദങ്ങളില്‍ പെട്ട ആളായിരുന്നു ദിലീപ് പെണ്‍ഡ്‌സെ. സാമ്പത്തീക തിരിമറി നടത്തിയ കുറ്റത്തിന് 2001 ല്‍ ഇദ്ദേഹത്തിനെതിരെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യഅന്വേഷണം ആരംഭിച്ചിരുന്നു.