റിയോ ഡെ ജനീറോ: ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ പുറത്താക്കി . അഴിമതി ആരോപണങ്ങളെ തുടർന്ന് സെനറ്റിന്റെയാണ് നടപടി . ഇതോടെ 13 വര്‍ഷം നീണ്ട ബ്രസീലിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യമായി. ദില്‍മ ദേശീയ ബജറ്റില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്മെന്‍റില്‍ 81 സെനറ്റര്‍മാരില്‍ 61 പേരും ദില്‍മ കുറ്റക്കാരിയാണെന്നു വിധിച്ചു. ഇംപീച്ച്മെന്‍റിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്പെന്‍ഷനിലായിരുന്നു. ഇംപീച്ച്മെന്‍റ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 68കാരിയായ ദില്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.ബ്രസീലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റാണ് ദില്‍മ.