നടൻ ബിനീഷ് ബാസ്റ്റിൻ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതായി ദിനു വെയിൽ. പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, അനിൽ രാധാകൃഷ്ണൻ മേനോൻ, യൂണിയൻ ചെയർമാൻ എന്നിവരെ എതിർകക്ഷികളാക്കി ദിനു നൽകിയ പരാതിയിൻ മേലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിനു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിനീഷിന് നേർക്ക് നടന്നിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും അന്തസ്സോടെയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും ദിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

''ആക്റ്റർ ബിനീഷ് ബാസ്റ്റിനുനേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. അന്തസ്സോടയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണ് . പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ, അനിൽ മേനോൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ എന്നിവരെ എതിർകക്ഷികളാക്കി ഞാൻ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.''