Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് ഡിഫ്ത്തീരിയ കുത്തിവെപ്പ് നല്‍കാനാവാത്ത  സാഹചര്യമാണെന്ന് ആരോഗ്യ വകുപ്പ്

diphtheria vaccination trouble in malappuram
Author
Malappuram, First Published Sep 8, 2016, 11:01 AM IST

മലപ്പുറം: ജില്ലയിലെ 16 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും  ഡിഫ്ത്തീരിയ കുത്തിവെപ്പ് നല്‍കാനാവാത്ത  സാഹചര്യമാണുള്ളതെന്ന് ആരോഗ്യവകുപ്പ്. മുന്നു മാസത്തിനുള്ളില്‍  മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ്  നല്‍കുമെന്നായിരുന്നു ഒന്നരമാസം മുന്‍പ് മലപ്പുറത്ത് നടന്ന അവലോകനയോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രഖ്യാപിച്ചത്

ജില്ലയില്‍   കുത്തിവെപ്പ് എടുക്കാത്ത 16 വയസ്സില്‍ താഴെയുള്ള  86 388 കുട്ടികളില്‍ 36755 പേര്‍ക്ക്  മാത്രമാണ് ഒന്നരമാസത്തിനുള്ളില്‍ വാക്‌സില്‍ നല്‍കാനായത്. അവശേഷിക്കുന്ന 49633 കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്.

തുടക്കത്തിലേ കുത്തിവെപ്പിന് എതിരായ പ്രചാരണങ്ങള്‍ വ്യാപകമായതിനാല്‍  മതനേതാക്കളുടെ സമ്മതപത്രം അടക്കം വാങ്ങിയാണ് പതിരോധപ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്.

എന്നാല്‍  പലയിടത്തും വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത് . അതു കൊണ്ടു തന്നെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു

കഴിഞ്ഞ ദിവസം മലപ്പുറത്ത് ആരോഗ്യ വകുപ്പ് സെക്രട്ടറി വിളിച്ച അവലോകനയോഗത്തില്‍ പ്രതിരോധപ്രവര്‍ത്തകര്‍ നേരിട്ട വിഷമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഡിഫ്ത്തീരിയ മരണം സംഭവിച്ച താനുരിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്
മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പു നല്‍കാതെ ഡിഫ്ത്തീരിയ രോഗബാധയെ         എങ്ങിനെ അകററി നിര്‍ത്താനാവുമെന്ന ആശങ്കയിലാണ ്ആരോഗ്യവകുപ്പ് അധികൃതര്‍.
 

Follow Us:
Download App:
  • android
  • ios