തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറും സമരസമിതിയുമായുളള ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച തൃപ്തികരമെന്ന് സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഷ്ടപരിഹാര പാക്കേജും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക, പൈലിംഗിംല്‍ തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങിവയാണ് സമരക്കാരുടെ ആവശ്യം. സമരംമൂലം കഴിഞ്ഞ 11 ദിവസമായി വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.