Asianet News MalayalamAsianet News Malayalam

ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര്‍കൂടി പിടിയില്‍

disobey in national anthem five more arrested in thiruvananthapuram
Author
Thiruvananthapuram, First Published Dec 12, 2016, 6:06 PM IST

സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഈ അടുത്തകാലത്തായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. രാജ്യാന്തര ചലച്ചിത്രമേളയിലും ഇത് കര്‍ശനായി നടപ്പാക്കണമെന്ന് ഡിജിപി ചലച്ചിത്ര അക്കാദമി ഭാരവാഹിയായ കമലിനോട് ആവശ്യപ്പെട്ടിരുന്നു.

വൈകിട്ട് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ കഌഷ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം ചൊല്ലുമ്പോള്‍ എല്ലാവനരും എഴുന്നേറ്റ് നില്‍ക്കണമെന്ന് സംഘടാകനായ കമല്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോള്‍  ചിലര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റില്ല. 

പോലീസ് ആവശ്യപ്പെട്ടിട്ടും എഴുന്നേറ്റ് നില്‍ക്കാന്‍ ഇവര്‍ തയ്യാറാകതെ വന്നതോടെയാണ് ആറ് പരെ പോലീസ് കസ്റ്റഡിയിലെടുത്ത്. വനീഷ് കുമാര്‍, ജോയല്‍, രതിമോള്‍, ഹനീഫ, നൗഷിദ്,അശോക് കുമാര്‍ എന്നിവരെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത്. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തിന് കോടതിയലക്ഷ്യ നടപടിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ടയച്ചു. സിനിമ പ്രദര്‍ശനത്തിനിടയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കണ്‍ട്രോള്‍ റൂം എസിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios