ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്ന അവസ്ഥയുണ്ട്. എന്നാല്‍, എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ആഗസ്റ്റ്) ഇന്ധനം എത്തിക്കുമെന്നും ജില്ലാ ഭരണകൂടം
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതം. മഴക്കെടുതി മൂലം കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റാണെന്ന് എഡിഎംവിആര്‍ വിനോദ് അറിയിച്ചു.
ഇന്ധനക്ഷാമമുണ്ടെന്ന് പ്രചരിച്ചതോടെ പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് മൂലം ഗതാഗത കുരുക്കും രൂക്ഷമാകുന്നുണ്ട്. ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്ന അവസ്ഥയുണ്ട്. എന്നാല്‍, എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ആഗസ്റ്റ്) ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
