അറ്റ്‌ലാന്‌റിസ് നഗരം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, ഡൈനോസറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു എന്നതിനും ഉത്തരമില്ല, അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്നതിന് തെളിവില്ല, അതുപോലെയാണ് ജയ്റ്റ്‌ലി എങ്ങനെ ധനമന്ത്രിയായെന്നതും

ദില്ലി: കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ താരമാണ് ദിവ്യ സ്പന്ദന. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ നയിക്കാന്‍ കോണ്‍ഗ്രസ് ദിവ്യയെ ചുമതലപ്പെടുത്തിയത്. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം എറ്റവും നന്നായി നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇടയ്ക്ക് ചില്ലറ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട് ദിവ്യ സ്പന്ദന. അടുത്തിടെ മോദിയുടെ ചിത്രത്തിന്‍റെ നെറ്റിയില്‍ കള്ളനെന്ന് എഴുതിവച്ച ട്രോള്‍ വലിയ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. പിന്നാലെ ദിവ്യ പാര്‍ട്ടി വിട്ടെന്ന പ്രചരണങ്ങളുമുണ്ടായി. ഇപ്പോഴിതാ എല്ലാ വിവാദങ്ങളെയും കാറ്റില്‍ പറത്തി ബിജെപിക്കെതിരെ ട്രോളുമായി ദിവ്യ എത്തിയിരിക്കുകയാണ്.

അരുണ്‍ ജെയ്റ്റ്ലി എങ്ങനെ കേന്ദ്ര ധനമന്ത്രി ആയെന്നത് ചുരുളഴിയാത്ത ചോദ്യമായി അവതരിപ്പിച്ചുകൊണ്ടാണ് നടിയുടെ തിരിച്ചുവരവ്. ചുരുളഴിയാതെ കിടക്കുന്ന ചോദ്യങ്ങളില്‍ ജെയ്റ്റ്ലിയുടെ ധനമന്ത്രി സ്ഥാനത്തെ ഉപമിക്കുകയായിരുന്നു ചലച്ചിത്ര മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ താരം ചെയ്തത്.

അറ്റ്‌ലാന്‌റിസ് നഗരം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, ഡൈനോസറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു എന്നതിനും ഉത്തരമില്ല, അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്നതിന് തെളിവില്ല, അതുപോലെയാണ് ജയ്റ്റ്‌ലി എങ്ങനെ ധനമന്ത്രിയായെന്നതും, ദിവ്യയുടെ ട്വീറ്റ് ട്രോള്‍ ഇപ്രകാരമായിരുന്നു. എന്തായാലും ട്രോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Scroll to load tweet…