സ്‍ത്രീശക്തി പുരസ്‍‌കാരം 2018: പുരസ്‍കാരച്ചടങ്ങിലെ അനുഭവങ്ങള്‍ പങ്കുവച്ച് ദിവ്യാ ഉണ്ണി
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി 2018ന്റെ അവാര്ഡ് ചടങ്ങില് പങ്കെടുത്തതിന്റെ അനുഭവം പങ്കുവച്ച് ദിവ്യാ ഉണ്ണി. വിവിധ മേഖലകളില് മികവ് തെളിയിച്ച സ്ത്രീകളെ അഭിനന്ദിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രോഗ്രാം മനോഹരമായിരുന്നുവെന്ന് ദിവ്യ ഉണ്ണി പറഞ്ഞു.
സമൂഹത്തിന്റെ വളര്ച്ചയ്ക്ക് വേണ്ടി പ്രവര്ത്തിച്ച് മികവ് കാട്ടിയ സ്ത്രീകളെ കാണ്ടതും അവര്ക്ക് അംഗീകാരം നല്കിയതും വളരെ സന്തോഷകരമായ അനുഭവമായിരുന്നു. ശക്തരായ 20 സ്ത്രീകളുടെ കഥ പറയുന്ന സൂര്യ കൃഷ്ണമൂര്ത്തിയുടെ ദൃശ്യാവിഷ്കാരത്തില് പങ്കെടുക്കാനായതും അനുഗ്രഹമായി കാണുന്നു. ഗംഭീര കലാകാരിമാരൊടൊപ്പം പ്രവര്ത്തിക്കാനുമായിയെന്നു പറഞ്ഞ ദിവ്യാ ഉണ്ണി പ്രോഗ്രാമിന്റെ വീഡിയോ റിപ്പോര്ട്ടും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
