ദില്ലി: ജിഎസ്ടി നിരക്കിൽ കാര്യമായ മാറ്റംവരുത്തിയതോടെ രാജ്യത്ത് ഒടുവിൽ ദീപാവലി എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി കൗൺസിൽ 27 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഗുജറാത്തിലെ ദ്വാർക ജില്ലയിൽ പാലത്തിന്റെ തറക്കല്ലീടിൽ കർമം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടിയുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും മൂന്നു മാസത്തിനുള്ളിൽ പഠിക്കുമെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ജിഎസ്ടി കൗൺസിലിന്റെ സമ്മതത്തോടെ തീരുമാനം എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
