സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- കുറച്ചുനാളുകളായി ഒരു ഓട്ടോ ഡ്രൈവറുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇവര്‍ പലപ്പോഴും കറങ്ങാന്‍ പോകാറുണ്ടായിരുന്നു. ഇന്നും സുഹൃത്തുമായി കറങ്ങാന്‍ പോയിരുന്നു. കൊല്ലം ഉള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് കറങ്ങാനായി പോയത്. എന്നാല്‍ വൈകിട്ടോടെ വര്‍ക്കല റെയില്‍വേസ്റ്റേഷന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും, മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. വര്‍ക്കല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ആദ്യം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പൊലീസ്, നാട്ടുകാരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.