ആർക്കും പുതിയ നിലപാടുകൾ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഡോക്ടർ ബിജു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. മോഹൻലാൽ മികച്ച നടനാണെന്നും അദ്ദേഹത്തെ സർക്കാർ ക്ഷണിച്ചതിൽ തനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പ്രകാശ് രാജ് ട്വിറ്ററിൽ വിശദീകരിച്ചു. നടിയെ ആക്രമിച്ച കേസിൽ താരസംഘടന അമ്മക്കെതിരായ നിലപാടിൽ മാറ്റമില്ലെന്നും നടിക്കൊപ്പമാണെന്നും പ്രകാശ് രാജ് അറിയിച്ചു. അതേ സമയം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ 105 ചലച്ചിത്ര, സാംസ്ക്കാരിക പ്രവർത്തകരുടെ പേര് വെച്ചത് അവരോട് ചോദിച്ച ശേഷമായിരുന്നുവെന്ന് ഡോക്ടർ ബിജു വ്യക്തമാക്കി. ആർക്കും പുതിയ നിലപാടുകൾ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഡോക്ടർ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
