അമിത അളവില്‍ അനസ്തേഷ്യ എടുത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മുംബൈ: അമിത അളവില്‍ അനസ്തേഷ്യ എടുത്ത് മുംബൈയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. ആഈശുപത്രിയ്ക്ക് സമീപത്തെ വീട്ടില്‍ ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകീട്ട് 4.30 ഓടെ വീട്ടിലെത്തിയ ഭര്‍ത്താവാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനാല്‍ കയ്യിലുണ്ടായിരുന്ന ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഇയാള്‍ അകത്ത് കടക്കുകയയാരുന്നു. അപകടമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസ്സിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നു ഇവര്‍.