വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കിയ അമേരിക്കന്‍ ഡോക്ടര്‍ പിടിയില്‍. യുവതിയുടെ പരാതിയില്‍ സിക്കന്തര്‍ ഇമ്രാന്‍ എന്നയാളെ മൂന്ന് വര്‍ഷത്തേയ്ക്ക് ജയലില്‍ അടച്ചു. ഇയാള്‍ മെഡ്സ്റ്റാര്‍ ജോര്‍ജ്ജ് ടൗണ്‍ ആശുപത്രിയിലെ ഡോക്ടറയിരുന്നു. 

മുന്‍ കാമുകിയായിരുന്ന ഫിസ്കെയും ഇമ്രാനും ന്യൂറോക്കില്‍ ഒരുമിച്ചായിരുന്നു താമസം. പിന്നീട് ഇയാള്‍ വാഷിംഗ്ടണിലേയ്ക്ക് പോയി. അതിനുശേഷം ഫിസ്കെ ഗര്‍ഭിണിയാണെന്ന് അറിയുകയും കുഞ്ഞിനെ നശിപ്പിക്കാന്‍ ഇമ്രാന്‍ പല തവണ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഫിസ്കെ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി ഗര്‍ഭം അലസിപ്പിക്കാന്‍ ഇമ്രാന്‍ ശ്രമിച്ചത്.