Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വക ആംബുലൻസില്‍  മദ്യവും  ബെല്ലി ഡാന്‍സും

Doctors Belly Dancers party
Author
First Published Dec 26, 2017, 8:13 PM IST

ദില്ലി: മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ (എൽ.എൽ.ആർ.എം)  മെഡിക്കല്‍ കോളേജിലെ പൂർവ വിദ്യാർഥി സംഗമത്തില്‍ ഡോക്ടര്‍മാരുടെ വക ആംബുലൻസില്‍ മദ്യവും  ബെല്ലി ഡാന്‍സും. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ സംഗമം വിവാദമായി. ഉന്മാദചിത്തരായ ഡോക്​ടർമാർ റഷ്യൻ ബെല്ലി നർത്തകർക്കൊപ്പം സ്​റ്റേജിൽ ആടിതിമർക്കുന്നതായിരുന്നു. മദ്യക്കുപ്പിയുടെ കൂമ്പാരമായി ആംബുലൻസ്​ മാറ്റിയ ദൃ​​ശ്യവും വൻ വിമർശനത്തിനിടയാക്കി.  

സംഭ​വത്തെക്കുറിച്ച്​  എൽ.ആർ.ആർ.എം. ഭരണകൂടവും യു.പി. ഗവൺമെന്‍റും അന്വേഷണത്തിന് ഉത്തരവിടുകയും ആഘോഷത്തി​ന്‍റെ ഉത്തരവാദിത്തമുള്ളവരെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മദ്യക്കുപ്പികൾ നിറച്ച ആംബുലൻസ്​ എത്തിച്ചാണ്​ ആഘോഷങ്ങൾക്ക്​ തുടക്കമിട്ടത്​. മീററ്റിലെ ആദ്യകാല സർക്കാർ മെഡിക്കൽ കോളജ്​ കൂടിയാണ്​ സ്​ഥാപനം. 1992 ബാച്ചി​ന്‍റെ സിൽവർ ജൂബിലിയുടെ ഭാഗമായിരുന്നു ആഘോഷങ്ങൾ. 

അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന്  പ്രിൻസിപ്പൽ വിനയ് അഗർവാൾ പറയുന്നു. സംഘാടകർ കോളജിലെ ആംബുലൻസ് തന്നെയാണോ വാടകക്കെടുത്താണോ ഉപയോഗിച്ചതെന്ന്​ വ്യക്​തമല്ല.  എന്നാൽ, ഉത്തരവാദികൾക്കെതിരെ കർശന നടപടിക്കാണ്​ ഉത്തർപ്രദേശ്​ സർക്കാർ നിർദേശം നൽകിയത്​. 

സംഭവിച്ച കാര്യങ്ങളിൽ താൻ ആശങ്കപ്പെടുന്നുവെന്നും  അന്വേഷണത്തിന് ഉത്തരവിട്ടിട്ടു​ണ്ടെന്നും  യു.പി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടർ ഡോ.കെ.കെ ഗുപ്​ത പറഞ്ഞു. സംഭവത്തിൽ  കോളേജ്​ അധികൃതരിൽ നിന്ന്​ റി​പ്പോർട്ട്​ തേടുകയും ചെയ്​തിട്ടുണ്ട്​. എങ്ങനെ ഇത്തരമൊരു ആഘോഷത്തിന്​ കോളേജ്​ ഭരണകൂടം അനുമതി നൽകി എന്നതാണ്​ അത്​ഭുതപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരാണെന്ന്​ കണ്ടാൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോളജി​ന്‍റെ മുൻ പ്രിൻസിപ്പൽ കൂടിയായ ഡോ. ഗുപ്​ത പറഞ്ഞു.  

ഈ കാലത്ത് സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു ഇത്​. സംഗീതവും നൃത്തവും ആവാം.  എന്നാൽ അത്തരമൊരു അശ്ലീല അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും ഡോ. ഗുപ്​ത പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios