അബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. ജി.ജി ആശുപത്രിയിലാണ് സംഭവം. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്.

ഇടത് കാൽ മുട്ടിനായിരുന്നു കുട്ടിക്ക് അസുഖമുണ്ടായിരുന്നതെങ്കിലും വലത് കാൽ മുട്ടില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. കുടുംബം പൊലീസില്‍ പരാതി നല്‍കി.