കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച വയറുവേദന അസഹനീയമായതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ വയറിനുള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു
കസാഖിസ്ഥാൻ: കഠിനമായ വയറുവേദനയുമായി എത്തിയ പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് മൂന്നര കിലോ തലമുടി. കസാഖിസ്ഥാനിലെ മങ്ക്യസ്തു റീജിണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച വയറുവേദന അസഹനീയമായതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ വയറിനുള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. ഗോളാകൃതിയിലാണ് മുടിക്കെട്ട് കണ്ടെത്തിയത്.
15 സെന്റി മീറ്റർ നീളമുള്ള 35 തലമുടികളാണ് ശസ്ത്രക്രിയയിലൂടെ വയറ്റിൽനിന്നും പുറത്തെടുത്തത്. കുട്ടിക്ക് സ്വന്തം മുടി ചവയ്ക്കുന്ന ശീലമുണ്ടെന്ന് പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാർ പറയുന്നു. കൂടാതെ തലമുടി കഴിക്കുന്നതിനാൽ കുട്ടിക്ക് മനംപുരട്ടൽ അനുഭവപ്പെട്ടിരുന്നതായും ശരീരഭാരം കുറഞ്ഞിരുന്നതായും ഡോക്ടർമാർ പറഞ്ഞു.
