ടി.എന്‍.ഗോപകുമാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ' പയണം ' എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ എം.ജി.അനീഷിന് സംസ്ഥാന സര്‍ക്കാറിന്റെ ഡോക്യുമെന്ററി അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി.എന്‍.ഗോപകുമാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ' പയണം ' എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്. നേരത്തെ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ അനീഷിന് ലഭിച്ചിട്ടുണ്ട്.

മികച്ച കമന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് പ്രോഡ്യൂസര്‍ രാഹുല്‍ ജി കൃഷ്ണയ്ക്കാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത എന്റെ കേരളം പരിപാടിയ്ക്കാണ് രാഹുല്‍ ജി കൃഷ്ണ പുരസ്കാരത്തിന് അര്‍ഹനായത്.

' പയണം ' കാണാം..